Sunday, October 14, 2018

മഴ നടത്തം 



14/07/2018 ന് NSS യൂണിറ്റും ഗ്രീൻ കമ്മ്യൂണിറ്റിയും സംയുക്തമായി നടത്തിയ മഴനടത്തം അതിരപ്പിള്ളി മുതൽ വാഴച്ചാൽ വരെ മഴനനഞ്ഞു നടന്നു 




ഗിരി ദീപം 


ഇന്നും നമ്മുടെ സമൂഹത്തിൽ താഴെ തട്ടിൽ നിൽക്കുന്നവരാണ് ആദിവാസി കുടുംബങ്ങൾ  കാടിന്റെ മക്കൾ ആണവർ കാടിനെ സ്നേഹിച് അവയെ പരിപോഷിച്ചു വളരുന്നവർ എന്തിനും ഏതിനും കാടിനെ ആശ്രയിക്കുന്നവർ എന്നാൽ ഇന്നും നമ്മൾ അവരെ  അവഗണിച്ചു കൊണ്ടിരിക്കുകയാണ് ആദിവാസികൾക്ക് വേണ്ടി കുറയെ നിയമങ്ങളും ലെജിസ്ലേഷനുകളും ഗവണ്മെന്റ് പാസ്സാക്കിയിട്ടുണ്ടെങ്കിലും അതാവരിൽ എത്തുന്നുണ്ടോ എന്നവർ അന്വേഷിക്കുന്നില്ല ഇന്നും അവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ കൊള്ളയടിക്കുന്ന കുറയെ ആൾക്കാർ നമ്മുടെ ഇടയിൽ ഉണ്ട് 

                                                                   അതിരപ്പിള്ളിയിൽ ഉള്ള ആദിവാസികൾക്ക് വേണ്ടി 13/07/2018 ന് ഭക്ഷ്യ സാധനങ്ങളും പലവ്യഞ്ജനങ്ങളും ശേഖരിച്ചു അത് 14/07/2018 ന് അതിരപ്പിള്ളി ആദിവാസി കോളനി പ്രതിനിധികൾക്ക് കൈമാറ്റം  ചെയ്തു 
തിരഞ്ഞെടുപ്പ് പ്രക്രിയ 

ഒന്നാം വർഷ  വളണ്ടിയേഴ്സിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയ  07/07/2018-നു പ്രിൻസിപ്പാളും പ്രോഗ്രാം ഓഫീസർ രേഖ ടീച്ചറും ചേർന്ന് നടത്തി 


മഴക്കാല ബോധവൽക്കരണം 


മഴക്കാലം ആരംഭിച്ചതിനോടൊപ്പം മഴക്കാല രോഗങ്ങളും ആരംഭിക്കും ഇതിൽ പലതും നമ്മുടെ എല്ലാം ശ്രദ്ധ കുറവ് കൊണ്ട് സംഭവിക്കുന്നതാണ് . അസുഖം വരാതിരിക്കാനുള്ള മുൻ കരുതുകലുകൾ നമ്മൾ എടുക്കാത്തത് കൊണ്ടാണ് പല അസുഖങ്ങളും നമുക് പിടികൂടുന്നത് അതിൽ മുൻകരുതലുകൾ പലതും നമ്മൾ എടുക്കാത്തത് അത് അറിയാത്തതുകൊണ്ടാണ് അതുകൊണ്ട് തന്നെ ഗവണ്മെന്റ് ഹോമിയോ ഡോക്ടർ രഞ്ജിതയുടെ നേതൃത്വത്തിൽ മഴക്കാല ബോധവൽക്കരണ ക്ലാസ് വോളണ്ടിയേഴ്സിനു നൽകി . തുടർന്ന് ദത്തു ഗ്രാമത്തിൽ മഴക്കാല ബാധവൽക്കരണ സർവേയും നടത്തി 

Saturday, October 13, 2018

ലഹരി വിരുദ്ധ ദിനാചരണം 



ഇന്ന് നമ്മുടെ തലമുറ ലഹരിക്ക് അടിമപ്പെട്ടുകൊണ്ടിരിക്കുകയാണ് . ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ മയക്കുമരുന്നും മറ്റ് മയക്കുമരുന്നുൽപ്പനങ്ങളും ഉപയോഗിക്കുന്നു ലഹരി ഉല്പന്നങ്ങൾ ഇന്ന് ദൈനംദിന വസ്തുക്കളിൽ ഒന്നായിക്കൊണ്ടിരിക്കുകയാണ്  മദ്ധ്യം മയക്കുമരുന്ന് പുകയില എന്നിങ്ങനെ ഉള്ള പല ലഹരി വസ്തുക്കൾ  ഇന്ന് നമുക്ക്  മാർക്കറ്റിൽ ലഭ്യമാണ്  . ഈ ലഹരി വസ്തുക്കളിൽ ഏറ്റവും ഉപദ്രവകാരിയാണ് മയക്കുമരുന്നും കഞ്ചാവും . മരിജ്വാന കൊകൈയ്ൻ ഹെറോയിൻ മുതലായ  മാരകമായ ഡ്രഗ്സ് ആണ് ഇന്നത്തെ തലമുറ ഉപയോഗിക്കുന്നത്  ഇവ നമ്മെ സ്വബോധവസ്ഥയിൽ നിന്ന് കൊണ്ടുപോകുന്നു പകരം നമ്മെ ഒരു സ്വപ്ന ലോകത്തേക്ക് കൊണ്ടുപോകുന്നു ലഹരി വസ്തുക്കളിൽ അടിമപ്പെട്ട ഒരാളിനെ തിരിച്ചു യാഥാർത്യത്തിലേക്കു തിരിച്ചു കൊണ്ടുവരിക എളുപ്പമല്ല ഇന്ന് നമ്മുടെ സമൂഹത്തിൽ നടന്നു വരുന്ന പല കൊള്ളരുതായ്മകൾക്കും കാരണം ലഹരി വസ്തുക്കളുടെ ഉപയോഗം ആണ് 


                                                                      അതുകൊണ്ട് തന്നെ ലഹരിവസ്തുക്കളുടെ ദൂഷ്യ ഫലങ്ങൾ  സമൂഹത്തെ അറിയിക്കുവാൻ വേണ്ടി അന്താരാഷ്ട്ര 
ലഹരി  വിരുദ്ധ ദിനാചരണത്തോടനുബന്ധിച്  NSSയൂണിറ്റ് റാലി നടത്താൻ തീരുമാനിക്കുകയും  അതിനു വേണ്ടിയുള്ള മുദ്രാവാക്യങ്ങളും പ്ലക്കാർഡ്‌കളും ചാർട്ടുകളും  25/06/2018 ന് നിർമിക്കുകയും ചെയ്തു 







തുടർന്ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ 26 ജൂൺ റാലി നടത്തുകയും 
ചെയ്തു 


വായനാദിനാചരണം 


പുതു തലമുറയിൽ വായന അന്ന്യം നിന്നുകൊണ്ടിരിക്കുകയാണ് . വായിച്ചു വളരേണ്ടവർ ആണ് വിദ്യാർത്ഥികൾ എന്നാൽ അത്  പഠിക്കണ്ട പുസ്തകങ്ങൾ മാത്രം ആകരുത് ഒരു വ്യക്തി പ്രത്യേകിച്ച് വിദ്യാർത്ഥി എല്ലാം വായിച്ചിരിക്കണം വായന ഒരു മായാലോകമാണ് അത് ഒരു ഹരമാണ് ആ ഹരത്തിൽ നമ്മൾ എത്തപ്പെട്ടാൽ പിന്നെ ഒരു മയക്കുമരുന്നിനും നമ്മെ അകപ്പെടുത്തൻ ആകില്ല എന്നാൽ ഇന്നത്തെ തലമുറ തൻറെ പാഠപുസ്തകമല്ലാതെ വേറെ ഒരു ലോകവും  കാണാൻ ശ്രമിക്കുന്നില്ല നോവലുകളുടെയും വിമര്ശനങ്ങളുടെയും കഥാരചനകളുടെയും മറ്റൊരു ലോകം നമുക്ക് മുന്നിൽ ഉണ്ട് എന്നാൽ ആ ലോകത്തിലേക്ക് ചെല്ലുന്നവർ ഇന്ന് വളരെ കുറവാണ്  
വിദ്യാർത്ഥികളിൽ ഈ വായനയുടെ മാസ്മരിക ലോകത്തെ തുറന്നു കാട്ടുവാൻ വേണ്ടി സ്കൂൾ NSS യൂണിറ്റിന്റെ നേതൃത്വത്തിൽ 22/06/2018 വായനാവാരത്തിന്റെ ഭാഗമായി പ്രശസ്ത സാഹിത്യകാരൻ ബക്കർ മേത്തല വായനയുടെ പ്രസക്തിയെക്കുറിച് സാഹിത്യഗ്രന്ഥങ്ങൾ ഉദാഹരിച് സംസാരിച്ചു തുടർന്ന് പ്ലസ് ടു വിദ്യാർത്ഥിയായ ദേവിക അതി മനോഹരമായ ഒരു കവിത ആലപിച്ചു 


യോഗ ദിനാചരണം 


ആകുലതകളുടെയും  സംഘർഷങ്ങളുടെയും ഇടയിൽ ആണ് ഇന്നത്തെ സമൂഹം ജീവിക്കുന്നത്  . എല്ലാവരും അവരവരുടെ പ്രശ്നങ്ങളും പേറി നടക്കുന്നവരാണ് . ഇന്ന് ശാന്തമായ മനസ്സുള്ളവർ കുറവാണ് ഒന്നില്ലെങ്കിൽ ജോലിയെ കുറിച്ചുള്ള ചിന്തകൾ അല്ലെങ്കിൽ തന്റെ കുടുംബത്തെ പറ്റിയുള്ള ചിന്തകൾ ഇവയെല്ലാം കൊണ്ടും അശാന്തമാണ്‌ ഇന്ന് മാനവ മനസ് . ഈ സാഹചര്യത്തിലാണ് യോഗയുടെ ആവശ്യം . മനസ്സിനെ  ശന്തമാക്കാനും കുറച്ചു നേരമെങ്കിലും മനസ്സിൽ നിന്ന് എല്ലാ ചിന്തകളും മാറ്റിവെക്കാനും യോഗ നല്ലതാണ് അതുകൊണ്ട് തന്നെ യോഗ ദിനാചരണത്തോടനുബന്ധിച്  21/06/2018 ന് 'ആരോഗ്യത്തിനു യോഗ ' എന്ന വിഷയവുമായി ബന്ധപ്പെട്ട് യോഗ ആചാര്യൻ മനോജ് മാസ്റ്ററുടെ നേതൃത്വത്തിൽ  ദൈനംദിന ജീവിതത്തിൽ യോഗയുടെ പ്രസക്തിയെ കുറിച് ക്ലാസും തുടർന്ന് യോഗ പരിശീലവും നടത്തി 

കൊള്ളി  കൃഷി 


ഇന്ന് നമ്മുടെ സമൂഹത്തിൽ കൃഷി കുറഞ്ഞു വരികയാണ് . നമ്മുടെ പൂർവികർ മണ്ണിൻറെ മണമറിഞ്ഞവരാണ് എന്നാൽ ഇന്ന് നമ്മൾ അതിൽ നിന്ന് ഒരുപാട് വ്യവചരിച്ചിരിക്കുന്നു . മണ്ണിലിറങ്ങി അദ്ധ്വാനിക്കുന്നവർ ഇന്ന് വളരെ കുറവാണ് .  അതുകൊണ്ടുതന്നെ കൃഷിയുടെ മൂല്യത്തെക്കുറിച് വിദ്യാർത്ഥികളെ മൂല്യവാന്മാരാക്കുന്നതിന്റെ ഭാഗമായി 11/06/2018- ന്  NSS വളണ്ടിയേഴ്സിന് സ്വന്തമായൊരു കൃഷിയിടം എന്ന ലക്ഷ്യവുമായി കൃഷ്ണ T.T.C - യിൽ കൊള്ളി കൃഷിക്ക് ആരംഭം കുറിച്ചു . രാവിലെ 9.00 മണി മുതൽ 12.30 വരെ NSS ലീഡറുടെയും കോർഡിനേറ്റർ രേഖ ടീച്ചറുടെയും നേതൃത്വത്തിൽ കൊള്ളി കൃഷി ചെയ്യുന്നതിനു വേണ്ടി തടമൊരുക്കുകയും 29 ജൂൺ മാസം കൃഷിയിടത് കൊള്ളി നടുകയും ചെയ്തു 

Friday, October 12, 2018

പരിസ്ഥിതി ദിനം 

ഈ സമൂഹം ഇന്ന് പ്രകൃതിയെ മറന്നുകൊണ്ടിരിക്കുകയാണ് . നമ്മെ പണ്ടു മുതലെ സംരക്ഷിച്ചു പോന്നിരുന്ന പ്രകൃതിയെ അവഹേളിച്ചുകൊണ്ടാണ് ഇന്നത്തെ സമൂഹം സഞ്ചരിക്കുന്നത്. പ്രകൃതിയെ ഏതെല്ലാം വിധത്തിൽ നശിപ്പിക്കാൻ പറ്റുമോ അങ്ങനെ എല്ലാം നാം അവളെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ അതിൻറെ ഭാവിഷത്തിനെക്കുറിച്ച്  നാം ഓർക്കുന്നില്ല . അതുകൊണ്ടുതന്നെ NSS വോളണ്ടിയേഴ്സിന്റെ പ്രകൃതി ബോധം ഉണർത്താൻ പരിസ്ഥിതി ദിനത്തോടനുബന്ധിച്  [05/06/2018]  വാർഡ് മെമ്പർ , പഞ്ചായത്തു പ്രസിഡൻറ് ,കൃഷി ഓഫീസർ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ NSS വോളണ്ടിയേഴ്‌സും ,റെഡ് ആർമി വോളണ്ടിയേഴ്‌സും ചേർന്ന് റോഡ് സൈഡ് വൃത്തിയാക്കുകയും ഫലവൃക്ഷതൈകൾ നടുകയും ചെയ്തു

അദ്ധ്യയന വർഷാരംഭം  

NSS വളണ്ടീയേഴ്സിന്റെ  സാമൂഹ്യബോധവും പരിസ്ഥിതി സ്നേഹവും വളർത്തുന്നതിനുവേണ്ടി  2018 ലെ അധ്യയന വർഷത്തിന്റെ  ആരംഭത്തോടനുബന്ധിച് മെയ് 30 ,31 ദിനങ്ങളിൽ സ്കൂൾ പരിസരവും ഹൈവേയും വളണ്ടിയേഴ്‌സ് രാവിലെ  9.00  മണി മുതൽ 1.00 മണി വരെ NSS ലീഡറുടെയും കോർഡിനേറ്റർ രേഖ ടീച്ചറുടെയും നേതൃത്വത്തിൽ വൃത്തിയാക്കുകയും ചെയ്തു