യോഗ ദിനാചരണം
ആകുലതകളുടെയും സംഘർഷങ്ങളുടെയും ഇടയിൽ ആണ് ഇന്നത്തെ സമൂഹം ജീവിക്കുന്നത് . എല്ലാവരും അവരവരുടെ പ്രശ്നങ്ങളും പേറി നടക്കുന്നവരാണ് . ഇന്ന് ശാന്തമായ മനസ്സുള്ളവർ കുറവാണ് ഒന്നില്ലെങ്കിൽ ജോലിയെ കുറിച്ചുള്ള ചിന്തകൾ അല്ലെങ്കിൽ തന്റെ കുടുംബത്തെ പറ്റിയുള്ള ചിന്തകൾ ഇവയെല്ലാം കൊണ്ടും അശാന്തമാണ് ഇന്ന് മാനവ മനസ് . ഈ സാഹചര്യത്തിലാണ് യോഗയുടെ ആവശ്യം . മനസ്സിനെ ശന്തമാക്കാനും കുറച്ചു നേരമെങ്കിലും മനസ്സിൽ നിന്ന് എല്ലാ ചിന്തകളും മാറ്റിവെക്കാനും യോഗ നല്ലതാണ് അതുകൊണ്ട് തന്നെ യോഗ ദിനാചരണത്തോടനുബന്ധിച് 21/06/2018 ന് 'ആരോഗ്യത്തിനു യോഗ ' എന്ന വിഷയവുമായി ബന്ധപ്പെട്ട് യോഗ ആചാര്യൻ മനോജ് മാസ്റ്ററുടെ നേതൃത്വത്തിൽ ദൈനംദിന ജീവിതത്തിൽ യോഗയുടെ പ്രസക്തിയെ കുറിച് ക്ലാസും തുടർന്ന് യോഗ പരിശീലവും നടത്തി
No comments:
Post a Comment