Thursday, January 10, 2019

"ഉണർവ്" 2018 -2019 മിനിക്യാമ്പ് (നവംബർ-30,ഡിസംബർ 1,2 )
കാലചക്രം അതിന്റെ ദിശ തെറ്റി സഞ്ചരിക്കുമ്പോൾ സൗകര്യങ്ങളുടെ ലോകത്ത്‌ ഇല്ലായ്മകൾ അറിയാതെ മൂല്യച്യുതി നേരിടുന്ന പുത്തൻ തലമുഅയെ സഹവർത്തിത്വത്തിലൂടെ പോരായ്മകളെ മറികടക്കാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ "ഉണർവ്" മിനിക്യാമ്പ് എച്.എസ്.എസ് പനങ്ങാട് എൻ.എസ്.എസ്.യൂണിറ്റ് നവംബർ-30,ഡിസംബർ 1,2 എന്നീ തിയതികളിൽ പനങ്ങാട് സ്കൂൾ അങ്കണത്തിൽ നടത്തി.
                                                                 
                                                           ഒന്നാം ദിവസം (30-11-18 ) വൈകുന്നേരം 6 മണിയോടെ കുട്ടികളെല്ലാം സ്കൂളിലെത്തി.സോപ്പ്‌പൊടി,ഡിഷ് വാഷ്,ടോയ്ലറ്റ് ക്ലീനർ,എന്നിവ നിർമിക്കുകയും ചെയ്‌തു.
                                                              തുടർന്ന് രണ്ടാം ദിവസം (01-12-18) കൊടുങ്ങല്ലൂർ താലൂക് ആശുപത്രി,സൂപ്രണ്ട് Dr റോഷ് ടി.വി. നയിച്ച് 'പ്രഥമ ശുശ്രുഷ' എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് നടത്തി.പിന്നീട് ഉച്ചയ്ക്കി ഉച്ചയൂണിനു ശേഷം 2:00-5:00 മണിവരെ എൻ.എസ്.എസ് ഗ്രാമത്തിൽ കൃഷിയിടം ഒരുക്കി തുടർന്ന് 6 മണിമുതൽ 8 മണിവരെ കരാട്ടെ മാസ്റ്റർ ശ്രി മനോജിന്റെ നേതൃത്വത്തിൽ സ്വയം സുരക്ഷാ പരിശീലനം നടത്തി.പിന്നീട് 8 മണിക്ക് ശേഷം എൻ.എസ്.എസ്. വോളന്റീർസിന്റെ കലാപരിപാടികൾ മൂന്നാം ദിവസം (02-12-18) അസംബ്ലിയോടുകൂടി ആ ദിവസം ആരംഭിച്ചു.പിന്നീട് സ്വാദിഷ്ടമായ പ്രാതലോടുകൂടി എല്ലാവര്ക്കും ഉന്മേഷമായി.സമദർശന പ്രോഗ്രാമിന്റെ ഭാഗമായി"സ്ത്രീ സുരക്ഷാ" ക്ലാസ്സെടുക്കാൻ അഡ്വക്കേറ്റ് ഷീജാരാമൻ 2 മാണി വരെ പങ്കുവെച്ചു.തുടർന്ന് 6 മണിമുതൽ 8 മണിവരെ ശ്രീ രാജേഷ് സുബ്രമണ്യൻ വ്യക്തിത്വവികസന പരിശീലനവും നടത്തി.പിന്നീട് രാത്രി 8 മാണി മുതൽ കലാപരിപാടികളും സമാപനച്ചടങ്ങുൾ നടത്തി.
മിനി ക്യാമ്പുമായി ബന്ധപ്പെട്ട ചർച്ച(നവംബർ 28 )
നവംബർ 28 ന് ഉച്ചക്ക് 12:45ന് ക്യാമ്പ് സെക്രട്ടറിമാരും ഗ്രൂപ് ലീഡർമാരും,കുടി ഒരു മീറ്റിംഗ് സംഘടിപ്പിച്ച്‌ വോളന്റീർസിന് അവര് ചെയ്യേണ്ട agenda നൽകുകയും ചെയ്‌തു.
group ആയി തിരിച്ചു (നവംബർ 22 )
നവംബർ  22ന് special ക്യാമ്പന്റെ ഭാഗമായി ആറു ഗ്രൂപ്പായി തിരിക്കുകയും തുടർന്ന് ഓരോ ഗ്രൂപ്പിലും എട്ട് അംഗങ്ങൾവീതം നിയമിക്കുകയും ചെയ്‌തു.ക്യാമ്പ് സെക്റട്ടറിയായ ശ്രീഹരി കെ.എസ് ,അയന കെ.എസ്.സംഘടിപ്പിച്ച ചർച്ചയിൽ ഗ്രൂപ്പ്രലീഡർമാരായ ഭാരത്കൃഷ്ണയും,അഭിജിത്തും,അൽകാക്കണ്ണനും,
അനശ്വരയും,അഞ്ജലിയും,ഐശ്വര്യയും,പൊതുനിർദേശങ്ങളും,ക്യാമ്പിന്റെനിയമങ്ങളും,അവർ,പറഞ്ഞു മനസിലാക്കികൊടുത്തു.

Saturday, January 5, 2019

പയറിനു താങ്ങൊരുക്കി (നവംബർ  17 )
            എച്.എസ്.എസ്.പനങ്ങാടിന്റെ മുന്വശത് ഒരുക്കിയ പലതരത്തിലുള്ള പയർ വിത്തുകൾ നേടുകയും അവർക്കു താങ്ങൊരുക്കുകയും ചെയ്‌തു.ഓരോ വോളന്റീർസും വളരെ ഉത്സാഹത്തോടെയും ഉണര്വോടെയുമാണ് പ്രവർത്തിച്ചത്.
മുനക്കൽ ബീച്ച് ക്ലീനിങ് (നവംബർ 10 )
                                  നവംബർ 10 ന് രാവിലെ 8 :30 മുതൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ വിവിധ സ്കൂളിൽ നിന്നെത്തിയ വോളന്റീർഴ്സ് മുണ്ടയ്ക്കൽ ബീച്ച് ക്ലീനിങ് ആരംഭിച്ചു. M.L.A ടൈസൺ മാസ്റ്റർ വിദ്യാർത്ഥികൾക്ക് ഊർജം പകർന്നു.പാലിയേറ്റീവ് അംഗങ്ങളും മുനക്കൽ  മെമ്പറും മറ്റുപ്രവർത്തകരും സന്നിതരായിരുന്നു.അവർ എടുത്തുപറഞ്ഞ അന്നത്തെ മുദ്രാവാക്യമായ "ക്ലീൻ എൻ മുനക്കൽ"ഓരോ വിദ്യാർത്ഥികളുടെ മനസ്സിൽ കുരുക്കിക്കൊല്ലുന്നതും മുനക്കലിനോടും പ്രത്യേകവാത്സല്യവും ഉളവാക്കി.ഇനിയും മുനക്കൽ ക്ലീനിങ് ഉണ്ടാകുമെന്നും അവർ അറിയിച്ചു.ക്ലീനിങ്ങിനു ശേഷം വോളന്റീർസിന്റെ കലാപരിപാടികളും അരങ്ങേറി.ഓരോ വോളന്റീർക്കും മിതമായ ഭക്ഷണവും വെള്ളവും ഒരുക്കിയിരുന്നു.ടീചെര്മാരായ സീന ടീച്ചറും ജീജ ടീച്ചറും വോളന്റീർസിന് വി വളരെയഥികം ഉന്മേഷം പകർന്ന്.സീനിയർ ലീഡർ നാവിന്റെയും ജൂനിയർ ലീഡർ കൃഷ്ണാർജ്ജുന്റെയും നേതൃത്വത്തിൽ ഈ ബീച്ച് ക്ലീനിങ് അതിമനോഹരമായി സാധിച്ചു.
                                         സൈബർ ക്രൈം (നവംബർ 9 )
                                      നവംബർ 9 ന് എസ്.എൻ പുരം സെന്റർ തേവർ പ്ലാസ ഓഡിറ്റോറിയത്തിൽ പനങ്ങാട് സ്കൂളിലെ മുഴുവൻ ഹയർ സെക്കന്ററി വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും സൈബർ ക്രൈം എന്ന വിഷയത്തിൽ ക്ലാസ് കേൾക്കുവാൻ സജ്ജരായിരുന്നു.സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് നടത്തിയ ക്ലാസ് അതിമനോഹരമായി നടന്നു.സൈബർ സെൽ കൊടുങ്ങല്ലൂർ ശാഖയിലെ രണ്ടു ഉദ്യോഗസ്ഥരായ വിനോദ് സാറും പ്രജിത് സാറും ക്ലാസ്സെടുത്തു.പുതിയതലമുറക്ക് വളരെ ഉപകാരപ്രവും ഇന്റർനെറ്റിലൂടെയുള്ള ദുരുപയോഗവും അതിനുള്ള പ്രശ്നങ്ങളും വിദ്യാർത്ഥികൾക്ക് വ്യക്തമാക്കി.എല്ലാവരും വളരെ ശ്രദ്ധാപൂർവം ക്ലാസ് ശ്രദ്ധിച്ചു.ഈ ക്ലാസ് രേഖ ടീച്ചറുടെയും ലീഡേഴ്സിന്റെയും നേതൃത്വത്തിൽ വൻ വിജയമായി.ശ്രീലത ടീച്ചർ നന്ദി പറഞ്ഞു.
സ്നേഹ സമ്മാനം (നവംബർ 3 )
                          സ്നേഹ സമ്മാനം എന്ന പ്രവർത്തനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ കളർ പേന,സ്കെച്ച്,മിട്ടായി എന്നിങ്ങനെയായി എസ്.എൻ പുറം അംഗനവാടി സന്ദർശിച്ചു.അവിടെ കുട്ടികളുമായി കൊറേനേരം ചെലവഴിച്ചു.ആട്ടവും പാട്ടും ആഘോഷവുമായി തിരിച്ചുവന്നു.
ക്വിസ് മത്സരം(നവംബർ 1)(കേരളപ്പിറവി)
                പനങ്ങാട് സ്കൂളിൽ എൻ.എസ്.എസ് സീനിയർ ലീഡർ നാവിൻറ്റെയും ജൂനിയർ ലീഡർ കൃഷ്ണാർജ്ജുന്റെയും നേതൃത്വത്തിൽ കേരളപിറവിയോട് അനുപന്തിച് ക്വിസ് മത്സരം നടന്നു.വിദ്യാർത്ഥികൾ എല്ലാം വളരെ ഉന്മേഷഭരിതരായി മത്സരത്തിൽ നിന്ന്.+1 A ലെ വിദ്യാർത്ഥിക്ക്‌ ഫസ്റ്റ് പ്രിസി ലഭിച്ചു.
                            food fest and students canteen (ഒക്ടോബർ 30 )
                 
                 പനങ്ങാട് എച്.എസ്.എസ് ഇൽ കൊടുങ്ങല്ലൂർ ഉപജില്ലാ മേളകൾ നടന്നു.അതിനോടനുപന്തിച് food fest ഉണ്ടായിരുന്നു.അന്ന് വിവിധ സ്കൂളിലെ വിദ്യാർത്ഥികൾ പലതരത്തിലുള്ള മല്സരങ്ങളിൽ പങ്കെടുക്കാനായി പനങ്ങാട് എച്.എസ്.എസ് ഇൽ  എത്തിച്ചേർന്നു.അന്നേ ദിവസം പനങ്ങാട് എൻ.എസ്.എസ് വോളന്റീർസ് വിദ്യാർത്ഥികളും,അധ്യാപകരും,അനധ്യാപകരുമായി കാന്റീൻ ഒരുക്കി.അതൊരു വേറിട്ട കാഴ്ചയായി മാറി.ആ ദിവസത്തെ പരിപാടി രേഖ ടീച്ചറുടെയം ലീഡേഴ്സിന്റെയം നേതൃത്വത്തിൽ വൻ വിജയം ആയിമാറി.
ഇ-സാക്ഷരത ക്ലാസ് (ഒക്ടോബര് 27 )
                          രാവിലെ പനങ്ങാട് സ്കൂളിൽ എസ്.എൻ .പുരം അക്ഷയ കേന്ദ്രത്തിന്റെ ഓഫീസറായ ജിജു സാറിന്റെ നേതൃത്വത്തിൽ ഇ-സാക്ഷരതാ ക്ലാസ് നടന്നു.ഇന്റര്നെറ് പ്രോഗ്രാമിംസ്‌ ആയ googlepay, paytm phone pe ഡൌൺലോഡ് ചെയത ശേഷം അതിന്റെ ഉപയോഗ വിവരങ്ങൾ അറിയിച്ചു.എല്ലാവര്ക്കും ക്ലാസ് നന്നായി മനസിലായി.എസ്.എൻ പുറം പഞ്ചായത് 5ആം വാർഡിലെ ഇന്റെര്നെറ് ഉപയോഗം അറിയാത്ത എല്ലാ ആളുകൾക്കും വയസു 60 ഇൽ കൂടുതൽ ആണെങ്കിൽ പോലും അവരെ ഇന്റർനെറ്റിലൂടെ എങ്ങനെ ബില്ലുകൾ,ടിക്കറ്റുകൾ എടുക്കാം എന്നിങ്ങനെയുള്ള കാര്യങ്ങൾ പഠിപ്പിക്കാൻ വേണ്ടി വോളന്റീർസ്നെ ജിജു സാർ തയ്യാറാക്കി.ക്ലാസ് വളരെ ഉപകാരപെട്ടു.5 ആം വാർഡിലെ മെമ്പറിന്റെ സാനിധ്യവും പ്രോഗ്രാം ഓഫീസർ രേഖ ടീച്ചറുടെ സാനിധ്യം കൊണ്ട് ക്ലാസ് വളരെ നന്നയി നടന്നു.
                                        eco-friendly pad making (ഒക്ടോബർ 26 )
               പനങ്ങാട് സ്കൂളിൽ eco friendly pad ഇണ്ടാകാൻ വോളന്റീർസ്നെ ട്രെൻഡായ ടീച്ചർ വന്ന് പഠിപ്പിച്ചു.അതൊരു നല്ല കാര്യവും ഒരുപാട്പേർക്കും ഉപകാരപ്രദമായി.

women health awareness class by public health centre nurse.(ഒക്ടോബർ 25)
                പബ്ലിക് ഹെൽത്ത് സെന്റർ നേഴ്സ് മാർ  വന്ന്‌ എൻ.എസ്.എസ്.വോളന്റീർമാരായ പ്ലസ് വൺ ,പ്ലസ് ടു  പെൺ കുട്ടികൾക്ക് പ്രത്യേകക്ലാസ്സ് നടത്തി.ശാരീരികവും,മാനസികവുമായ ആരോഗ്യത്തെകുറിച്ച ക്ലാസ് എടുത്തു.വോളന്റീർസ് എല്ലാം ക്ലാസ്സിൽ അറ്റെന്റിവ് ആയിരുന്നു.ക്ലാസ് എല്ലാവര്ക്കും നല്ല രീതിയിൽ മനസിലായി.ക്ലാസിനു ശേഷം കുട്ടികൾ സംശയം ചോദിച്ചു.അതിനാൽ ക്ലാസ് വളരെ നന്നായി.
സ്കൂൾ പാര്ലമെന്റ് എലെക്ഷൻ നടത്തി(ഒക്ടോബർ  22 )
                 പനങ്ങാട് എച്.എസ്.എസ് ലെ  വോളന്റീർസ് ഒക്ടോബർ 22 ന് സ്കൂൾ പാര്ലമെന്റ് എലെക്ഷൻ നടത്തി.വോളന്റീർസ് വളരെ ഉത്സാഹഭരിതരായി ഈ പരിപാടി നടത്തി.അന്നേ  ദിവസത്തെ രാവിലെ ആയിരുന്നു പരിപാടി.പരിപാടിക്കു ശേഷം മറ്റു ആദ്യപകരിൽനിന്നും അനധ്യാപകരിൽനിന്നും നല്ല അഭിപ്രായം എറ്റുവാങ്ങാൻ വോളന്ടീഴ്സന്  സാധിച്ചു.എല്ലാവരുടെയും നല്ല അഭിപ്രായങ്ങളാൽ ഈ പരിപാടി നന്നായി നടത്തി.