Friday, December 21, 2018

കെയർ മേക്കിങ് ഫാക്ടറി വിസിറ്റ (സെപ്തംബെർ 21 )
ദുരിത ബാധിതമായ കെയർ നിർമാണ ഫാക്ടറിയിൽ സന്ദർശനം നടത്തുകയും അവരുടെവിഷമങ്ങളും പ്രശ്നങ്ങളും കേട്ടു അവരെ ആശ്വസിപ്പിക്കുകയും ചെയ്തു .
കൃഷി  തോട്ടം  ഒരുക്കൽ 
പനങ്ങാട് സ്കൂൾ പരിസരത്തു ആയി പൂച്ചെടികളും പയറും ചീരയും മറ്റും 
NSS വോളന്റീർസ് നേതൃത്വത്തിൽ വെച്ചുപിടിപ്പിച്ചു.

ഫ്ളഡ് റിലീഫ്  ഗതേറിങ് ഡിസ്ട്രിബൂഷൻ ഓഫ് പ്രൊവിഷൻ ഉഴവത്തൂർ കടവ് 
                      പ്രളയ ബാധ്യതരായ എസ് എൻ  പുരം പഞ്ചായത്തിലെ വീടുകളിലേക്കു ആവശ്യവസ്തുക്കൾ വിതരണം  നടത്തി.
പുനർജനി 


അവയവദാനം ജീവദാനം എന്ന മുദ്രാവാക്യവുമായ 'പുനർജനി ' പദ്ധതിയുടെ ഭാഗമായി സ്കൂൾ NSS യൂണിറ്റ്  22/07/2018 ന് എസ് എൻ പുരം സ്വദേശി മോഹൻ ദാസിന്റെ നേതൃത്വത്തിൽ പുനർജനി പ്രോഗ്രാം ഉദ്ഘടനം നടത്തി തുടർന്ന് അദ്ദേഹം അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച് സംസാരിച്ചു .അതിനു ശേഷം സ്ക്വാർഡുകളായി തിരിഞ് വീടുകളിൽ അവയവദാന സമ്മതപത്രം സമാഹരണം നടത്തുകയും ചെയ്തു 


തുടർന്ന് 26/07/2018 ന് 2.30 മണിക്ക് അവയവദാന സമ്മത പത്ര സമർപ്പണ സംഗമം സംഘടിപ്പിച്ചു . ശ്രീനാരായണ പുരം മാർക്കറ്റ് ഓഡിറ്റോറിയം ആയിരുന്നു വേദി കിഡ്നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ ചെയര്മാന് ഫാ. ഡേവിസ് ചിറമേൽ മുഖ്യ പ്രഭാഷകനായി പങ്കെടുത്ത പരിപാടിയിൽ NSS ഡിസ്ട്രിക്ട് കോർഡിനേറ്റർ ശ്രീമതി ബേബി ടീച്ചർ അധ്യക്ഷത വഹിച്ചു 

Sunday, October 14, 2018

മഴ നടത്തം 



14/07/2018 ന് NSS യൂണിറ്റും ഗ്രീൻ കമ്മ്യൂണിറ്റിയും സംയുക്തമായി നടത്തിയ മഴനടത്തം അതിരപ്പിള്ളി മുതൽ വാഴച്ചാൽ വരെ മഴനനഞ്ഞു നടന്നു 




ഗിരി ദീപം 


ഇന്നും നമ്മുടെ സമൂഹത്തിൽ താഴെ തട്ടിൽ നിൽക്കുന്നവരാണ് ആദിവാസി കുടുംബങ്ങൾ  കാടിന്റെ മക്കൾ ആണവർ കാടിനെ സ്നേഹിച് അവയെ പരിപോഷിച്ചു വളരുന്നവർ എന്തിനും ഏതിനും കാടിനെ ആശ്രയിക്കുന്നവർ എന്നാൽ ഇന്നും നമ്മൾ അവരെ  അവഗണിച്ചു കൊണ്ടിരിക്കുകയാണ് ആദിവാസികൾക്ക് വേണ്ടി കുറയെ നിയമങ്ങളും ലെജിസ്ലേഷനുകളും ഗവണ്മെന്റ് പാസ്സാക്കിയിട്ടുണ്ടെങ്കിലും അതാവരിൽ എത്തുന്നുണ്ടോ എന്നവർ അന്വേഷിക്കുന്നില്ല ഇന്നും അവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ കൊള്ളയടിക്കുന്ന കുറയെ ആൾക്കാർ നമ്മുടെ ഇടയിൽ ഉണ്ട് 

                                                                   അതിരപ്പിള്ളിയിൽ ഉള്ള ആദിവാസികൾക്ക് വേണ്ടി 13/07/2018 ന് ഭക്ഷ്യ സാധനങ്ങളും പലവ്യഞ്ജനങ്ങളും ശേഖരിച്ചു അത് 14/07/2018 ന് അതിരപ്പിള്ളി ആദിവാസി കോളനി പ്രതിനിധികൾക്ക് കൈമാറ്റം  ചെയ്തു 
തിരഞ്ഞെടുപ്പ് പ്രക്രിയ 

ഒന്നാം വർഷ  വളണ്ടിയേഴ്സിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയ  07/07/2018-നു പ്രിൻസിപ്പാളും പ്രോഗ്രാം ഓഫീസർ രേഖ ടീച്ചറും ചേർന്ന് നടത്തി