"ഉണർവ്" 2018 -2019 മിനിക്യാമ്പ് (നവംബർ-30,ഡിസംബർ 1,2 )
കാലചക്രം അതിന്റെ ദിശ തെറ്റി സഞ്ചരിക്കുമ്പോൾ സൗകര്യങ്ങളുടെ ലോകത്ത് ഇല്ലായ്മകൾ അറിയാതെ മൂല്യച്യുതി നേരിടുന്ന പുത്തൻ തലമുഅയെ സഹവർത്തിത്വത്തിലൂടെ പോരായ്മകളെ മറികടക്കാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ "ഉണർവ്" മിനിക്യാമ്പ് എച്.എസ്.എസ് പനങ്ങാട് എൻ.എസ്.എസ്.യൂണിറ്റ് നവംബർ-30,ഡിസംബർ 1,2 എന്നീ തിയതികളിൽ പനങ്ങാട് സ്കൂൾ അങ്കണത്തിൽ നടത്തി.
ഒന്നാം ദിവസം (30-11-18 ) വൈകുന്നേരം 6 മണിയോടെ കുട്ടികളെല്ലാം സ്കൂളിലെത്തി.സോപ്പ്‌പൊടി,ഡിഷ് വാഷ്,ടോയ്ലറ്റ് ക്ലീനർ,എന്നിവ നിർമിക്കുകയും ചെയ്‌തു.
തുടർന്ന് രണ്ടാം ദിവസം (01-12-18) കൊടുങ്ങല്ലൂർ താലൂക് ആശുപത്രി,സൂപ്രണ്ട് Dr റോഷ് ടി.വി. നയിച്ച് 'പ്രഥമ ശുശ്രുഷ' എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് നടത്തി.പിന്നീട് ഉച്ചയ്ക്കി ഉച്ചയൂണിനു ശേഷം 2:00-5:00 മണിവരെ എൻ.എസ്.എസ് ഗ്രാമത്തിൽ കൃഷിയിടം ഒരുക്കി തുടർന്ന് 6 മണിമുതൽ 8 മണിവരെ കരാട്ടെ മാസ്റ്റർ ശ്രി മനോജിന്റെ നേതൃത്വത്തിൽ സ്വയം സുരക്ഷാ പരിശീലനം നടത്തി.പിന്നീട് 8 മണിക്ക് ശേഷം എൻ.എസ്.എസ്. വോളന്റീർസിന്റെ കലാപരിപാടികൾ മൂന്നാം ദിവസം (02-12-18) അസംബ്ലിയോടുകൂടി ആ ദിവസം ആരംഭിച്ചു.പിന്നീട് സ്വാദിഷ്ടമായ പ്രാതലോടുകൂടി എല്ലാവര്ക്കും ഉന്മേഷമായി.സമദർശന പ്രോഗ്രാമിന്റെ ഭാഗമായി"സ്ത്രീ സുരക്ഷാ" ക്ലാസ്സെടുക്കാൻ അഡ്വക്കേറ്റ് ഷീജാരാമൻ 2 മാണി വരെ പങ്കുവെച്ചു.തുടർന്ന് 6 മണിമുതൽ 8 മണിവരെ ശ്രീ രാജേഷ് സുബ്രമണ്യൻ വ്യക്തിത്വവികസന പരിശീലനവും നടത്തി.പിന്നീട് രാത്രി 8 മാണി മുതൽ കലാപരിപാടികളും സമാപനച്ചടങ്ങുൾ നടത്തി.