പുനർജനി
അവയവദാനം ജീവദാനം എന്ന മുദ്രാവാക്യവുമായ 'പുനർജനി ' പദ്ധതിയുടെ ഭാഗമായി സ്കൂൾ NSS യൂണിറ്റ് 22/07/2018 ന് എസ് എൻ പുരം സ്വദേശി മോഹൻ ദാസിന്റെ നേതൃത്വത്തിൽ പുനർജനി പ്രോഗ്രാം ഉദ്ഘടനം നടത്തി തുടർന്ന് അദ്ദേഹം അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച് സംസാരിച്ചു .അതിനു ശേഷം സ്ക്വാർഡുകളായി തിരിഞ് വീടുകളിൽ അവയവദാന സമ്മതപത്രം സമാഹരണം നടത്തുകയും ചെയ്തു
തുടർന്ന് 26/07/2018 ന് 2.30 മണിക്ക് അവയവദാന സമ്മത പത്ര സമർപ്പണ സംഗമം സംഘടിപ്പിച്ചു . ശ്രീനാരായണ പുരം മാർക്കറ്റ് ഓഡിറ്റോറിയം ആയിരുന്നു വേദി കിഡ്നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ ചെയര്മാന് ഫാ. ഡേവിസ് ചിറമേൽ മുഖ്യ പ്രഭാഷകനായി പങ്കെടുത്ത പരിപാടിയിൽ NSS ഡിസ്ട്രിക്ട് കോർഡിനേറ്റർ ശ്രീമതി ബേബി ടീച്ചർ അധ്യക്ഷത വഹിച്ചു